ജൂണ്‍ 20,വായനാദിനം.
ഇന്നലെ വായനാദിനമായിരുന്നു എന്ന് എല്ലാവര്‍ക്കുമറിയില്ലേ? സ്കൂളുകളിലും വായനാമത്സരങ്ങളും ഉണ്ടാവും അല്ലേ? സര്‍ദാര്‍ കെ.എം പണിക്കരുടെ ജന്മദിനമാണല്ലോ അത്?
നിങ്ങളുടെ നാട്ടിലെ സ്കൂളുകളിലും എന്തെല്ലാം പരിപാടികള്‍ ഉണ്ടായിരുന്നു?
എന്നാല്‍ എന്റെ സ്കൂളിലും പരിപാടികള്‍ ഉണ്ടായിരുന്നു.ഞാന്‍ വായനാമത്സരതിന്റെ ഫസ്റ്റ് റൌണ്ടില്‍ പങ്കെടുത്തു.ഹിന്ദി,മലയാളം എന്നീ വിഷയങ്ങള്‍ക്കാണ്‍് പങ്കെടുത്തത്.എന്നെ ഫൈനല്‍ മത്സരത്തിന് സെലെക്റ്റ് ചെയ്തു.എന്റെ വിജയത്തിനു വേണ്ടി എല്ലാവരോടും പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
എനിക്ക് തോന്നുന്നവ കുത്തിവരയ്ക്കാനും കുത്തിക്കുറിക്കാനും അവയെപ്പറ്റി നിങ്ങള്‍ക്ക് തോന്നുന്നവ തെളിച്ചെഴുതാനുമുള്ള ഇടം.
Sunday, June 20, 2010
Saturday, March 27, 2010
എന്റെ പ്രഥമ പഠനയാത്ര - അവസാന ഭാഗം
നിളയുടെ കഥ കേട്ട ശേഷം ഞങ്ങള്‍ പോയത് നൂര്‍ തടാകത്തിലേക്കാണ്.
അവിടെ കണ്ട നെല്ലിമരത്തില്‍ വാനരനെപ്പോലെ ശംസുകാക്ക ചാടിക്കയറി.പിന്നാലെ ഞങ്ങളും,ഒരൊറ്റ നെല്ലിക്കപോലുമില്ലാത്തതിനാല്‍ എല്ലാവരും കയറിയതിലും വേഗത്തില്‍ ചാടിയിറങ്ങി.
തടാകത്തില്‍ ബോട്ടിങ്ങ് ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ കയറിയില്ല.നൂര്‍ തടാകത്തില്‍ പ്രകാശം പരത്തുന്ന വെള്ളാമ്പലുകളും പച്ചപ്പായലുകളും എന്നെ വളരെയധികം ആകര്‍ഷിച്ചു.
തടാകത്തിന് സമീപത്തായി കല്ലില്‍ കൊത്തിവെച്ച രാജസിംഹാസനവും, മേശ,ബെഞ്ച്,എന്നിവയും ഉണ്ടായിരുന്നു.സിംഹാസനത്തില്‍ ഇരിക്കുന്നതിന്റെ സുഖമറിയാന്‍ ഞാന്‍ അതില്‍പ്പോയി ഇരുന്നുനോക്കി.കല്ലുകൊണ്ടായതിനാല്‍ ഒരു സുഖവും തോന്നിയില്ല.
ഈ പിക്‌നിക്കിലെ ഞങ്ങളുടെ അവസാന സന്ദര്‍ശനസ്ഥലം ഒരഴിമുഖമായിരുന്നു.ഭാരതപ്പുഴ അറബിക്കടലില്‍ ലയിച്ച് ചേരുന്ന കൂട്ടായി അഴിമുഖം.
അവിടെ കണ്ട, മനുഷ്യരെപ്പോലെ ബസ് അടക്കമുള്ള വാഹനങ്ങളും കയറ്റിക്കൊണ്ടുപോകുന്ന ജങ്കാര്‍ ഞങ്ങള്‍ക്കൊരല്‍ഭുതക്കാഴ്ച്ച തന്നെയായിരുന്നു.ഞങ്ങളെല്ലാവരും ജങ്കാറില്‍ കയറി യാത്രചെയ്തു.
തിരികെ വന്നപ്പോള്‍, ടെലിവിഷന്‍ പ്രോഗ്രാമായ സിനിമാല താരം ഷാജു കൊടിയനെയും സംഘത്തെയും കണ്ടു.
അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ എല്ലാവരും തിക്കിത്തിരക്കി.ഞാനും ഓട്ടോഗ്രാഫ് വാങ്ങിയിരുന്നെങ്കിലും അത് മറ്റാരോ കൈക്കലാക്കിയിരുന്നു.
വൈകിട്ട് അഞ്ച് മണിയോടെ ഞങ്ങളുടെ മടക്കയാത്ര ആരംഭിച്ചു.
പിക്‌നിക് അവസാനിക്കുന്നതിന്റെ പാട്ടിലും കളിയിലും മുഴുകി രാത്രി 8:30-ഓടെ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഒരു ടൂറിന്റെ എല്ലാ രസങ്ങളും അനുഭവിച്ചുകഴിഞ്ഞിരുന്നു.ഇത്രയും നല്ല ഒരു പിക്‌നിക് സംഘടിപ്പിച്ച എന്റെ വാദിറഹ്മ ഇംഗ്ലീഷ് സ്കൂള്‍ ലിറ്റററി ക്ലബ്ബിന് എല്ലാ അഭിനന്ദനങ്ങളും,ആശംസകളും നേരുന്നു.
ഇനി അല്‍പം ചിത്രങ്ങള്‍ ആകാം അല്ലേ?

Labels:
,
jungar,
picnic,
study tour report,
ചിത്രങ്ങള്‍,
ടൂര്‍,
പഠനയാത്ര,
പിക്‌നിക്,
യാത്ര,
യാത്രാ വിവരണം
Friday, March 19, 2010
എനിക്ക് ഒരു കുഞ്ഞനിയത്തികൂടി...
ഇന്നലെ എനിക്ക് ഒരു കുഞ്ഞനിയത്തി കൂടി പിറന്നു.
എന്റെ പേര് ലുലു.
അനിയത്തിയുടെ പേര് ലുഅ.
അപ്പോള്‍ ഈ കുഞ്ഞനിയത്തിയുടെ പേരോ?
Tuesday, March 16, 2010
എന്റെ പ്രഥമ പഠനയാത്ര - ഭാഗം രണ്ട്
ഞങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനം തിരൂരായിരുന്നു.പാട്ടും കളിയുമായി തിരൂരിലെത്തിയത് ഞങ്ങള്‍ അറിഞ്ഞതേയില്ല.
തിരൂരില്‍ ഞങ്ങള്‍ ആദ്യമായി സന്ദര്‍ശിച്ചത് 1921-ലെ മലബാര്‍ കലാപത്തിന്റെ ഭാഗമായി സംഭവിച്ച വാഗണ്‍ ട്രാജഡി എന്ന കുപ്രസിദ്ധ സംഭവത്തില്‍ മൃത്യുവരിച്ച ധീരദേശാഭിമാനികളുടെ മയ്യിത്ത് ഖബറടക്കം ചെയ്ത കോരത്ത് പള്ളിയായിരുന്നു.
പ്രത്യേകം വേര്‍തിരിക്കപ്പെട്ട ആ ഖബറുകള്‍ ഞങ്ങളില്‍ സ്വാതന്ത്ര്യ സമര ചിന്തകള്‍ ഉണര്‍ത്തി.വളര്‍ന്നു നില്‍ക്കുന്ന ഒരു കാട്ടുചന്ദനച്ചെടി വിനോദ് സാര്‍ ഞങ്ങള്‍ക്കവിടെ വെച്ച് കാണിച്ചുതന്നു.
മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ചന്റെ കേന്ദ്രമായിരുന്ന തുഞ്ചന്‍പറമ്പിലേക്കാണ് പിന്നീട് ഞങ്ങള്‍ പോയത്.
തുഞ്ചത്ത് എഴുത്തച്ചന്‍ ഉപയോഗിച്ച എഴുത്താണി, എഴുത്തോല എന്നിവയും ,ആചാര്യന്റെ സന്തതസഹചാരിയായിരുന്ന ശാരിക പൈതല്‍ എന്ന തത്തയുടെ പ്രതിരൂപവും ഞങ്ങള്‍ സന്ദര്‍ശിച്ചു.
എഴുത്തച്ചന്‍ കുട്ടികളെ എഴുത്തിനിരുത്തിയിരുന്ന സരസ്വതീ മണ്ഡപവും അദ്ദേഹത്തിന്റെ താമസസ്ഥലവും കുളിച്ചിരുന്ന കുളവും ഞങ്ങള്‍ സന്ദര്‍ശിച്ചു.ബുദ്ധിയുള്ളവര്‍ക്ക് മധുരിക്കുകയും ബുദ്ധിയില്ലാത്തവര്‍ക്ക് കയ്ക്കുകയും ചെയ്യുമെന്ന് വിനോദ് സാര്‍ പറഞ്ഞ കാഞ്ഞിരത്തിന്റെ ഇല തിന്ന് ഞങ്ങളെല്ലാവരും ഒരു ബുദ്ധിപരീക്ഷ നടത്തി വിഷണ്ണരായി.
ശേഷം ഞങ്ങള്‍ തുഞ്ചന്‍ സ്മാരക മലയാള സാഹിത്യ മ്യൂസിയം കാണാന്‍ പോയി.തുഞ്ചത്തെഴുത്തച്ചന്റെ കടുംബ ചരിത്രവും.അദ്ദേഹം ഉപയോഗിച്ചിരുന്ന സാധന സാമഗ്രികളും വിവിധ കേരളീയ കലകളായ ചാക്യാര്‍കൂത്ത്,കൂടിയാട്ടം,കഥകളി,ഓട്ടംതുള്ളല്‍ എന്നിവയുടെ വീഡിയോ പ്രദര്‍ശനവും കണ്ടു.കൂടാതെ മലയാളസാഹിത്യത്തിലെ വിവിധ സാഹിത്യകാരന്മാരുടെ ജീവചരിത്രക്കുറിപ്പുകളും അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു.
മലയാള സാഹിത്യത്തിന്റെ വിവിധ ശാഖകളില്‍ അനിഷേധ്യ സ്ഥാനം വഹിക്കുന്ന നിളാ നദിയെപ്പെറ്റിയുള്ള "നിള പറയുന്നു" എന്ന ഡോക്യുമെന്ററി ഫിലിമും ഞങ്ങള്‍ കണ്ടു.മനുഷ്യന്‍ പ്രകൃതിയെ കടന്നാക്രമിക്കുന്നതിന്റെവിവിധ ദൃശ്യങ്ങള്‍ ഞങ്ങളുടെ കുഞ്ഞുമനസ്സുകളെപ്പോലും വേദനിപ്പിച്ചു.
ഇനി അല്‍പം ചിത്രങ്ങള്‍ ആകാം അല്ലേ?
(തുടരും)

Sunday, March 7, 2010
എന്റെ പ്രഥമ പഠനയാത്ര - ഒന്നാം ഭാഗം
2009 ഡിസം:6ന് പതിവിലും നേരത്തെ ഞാനുറക്കമുണര്‍ന്നു.സ്കൂള്‍ ലിറ്റററി ക്ലബ്ബിന്റെ തിരൂരിലേക്കുള്ള പഠനയാത്ര അന്നായിരുന്നു.പ്രഭാതകൃത്യങ്ങള്‍ പെട്ടെന്ന് ചെയ്ത് തീര്‍ത്ത് പ്രാതലും കഴിച്ച് "ഫന്റാസ്റ്റിക്കും" കാത്ത് ഞാന്‍ ഉപ്പയുടെ കൂടെ അരീക്കോട് അങ്ങാടിയില്‍ നിന്നു.സഹപാഠികളായ സനയും സിദാനും എനിക്കു മുമ്പേ അവിടെ എത്തിയിരുന്നു. 7:15ന്‌തന്നെ ഞങ്ങള്‍ കാത്തുനില്‍പ് ആരംഭിച്ചിരുന്നു.7:30 ആയിട്ടും ബസ് വരാതായപ്പോള്‍ മനസ്സില്‍ ചില ആധികള്‍ പരന്നുതുടങ്ങി.കൃത്യം 7:45ന്‌വാദിറഹ്മയുടെ സ്വന്തം "ഫന്റാസ്റ്റിക്ക്" ബസ് (ഞങ്ങളുടെ സ്കൂള്‍ ബസ് തന്നെ) അരീക്കോട് അങ്ങാടിയില്‍ പ്രത്യക്ഷപ്പെട്ടു.
അരീക്കോട് പെരുമ്പറമ്പ് കുംഭാരകോളനിയായിരുന്നു ഞങ്ങളുടെ ആദ്യ സന്ദര്‍ശന സ്ഥലം.
മണ്ണുകൊണ്ട് കൗതുകങ്ങള്‍ വിരിയിക്കുന്ന കുലാലചക്രം കറങ്ങുമ്പോള്‍ കുംഭാരമനസ്സിലെ ആശയങ്ങള്‍ വിവിധ പാത്രങ്ങളായി രൂപപ്പെടുന്നത് ഞങ്ങള്‍ അല്‍ഭുതത്തോടെ നോക്കി നിന്നു.
കുലാലചക്രത്തില്‍ പിടിപ്പിച്ച മണ്ണ്‍ കുശവന്റെ കൈ വെപ്പിനനുസരിച്ച് ഉയര്‍ന്നുപൊങ്ങി കലമാവുന്ന കാഴ്ച്ച വിസ്മയാവഹം തന്നെ.
എനിക്കും അനിയത്തിക്കും കളിക്കാനായി രണ്ട് കുഞ്ഞുചട്ടികളും ഞാന്‍ അവിടെനിന്ന് വാങ്ങി.
കുംഭാരകോളനിയില്‍ നിന്നുള്ള മറ്റു ചില ദൃശ്യങ്ങള്‍ കൂടി നിങ്ങള്‍ക്കായി താഴെ ചേര്‍ക്കുന്നു.

Tuesday, February 16, 2010
ഒരു സന്തോഷ വാര്‍ത്ത കൂടി
ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ അനിയത്തി ആതിഫ ജുംലക്ക് ഈ വര്‍ഷത്തെ ഗുരു ശിഷ്യ സ്കോളര്‍ഷിപ്പ് ലഭിച്ചു.എ+ ഗ്രേഡും സംസ്ഥാനത്ത് പതിനാലാം റാങ്കും ആണ് ലഭിച്ചത്.എനിക്കും ഒന്ന്,മൂന്ന്,നാല് ക്ലാസുകളില്‍ ഈ സ്കോളര്‍ഷിപ്പും രണ്ട്,മൂന്ന്,നാല് ക്ലാസുകളില്‍ പി.സി.എം സ്കോളര്‍ഷിപ്പും ലഭിച്ചിരുന്നു.ഈ വര്‍ഷം എന്റെ സ്കൂളില്‍ ഈ രണ്ട് സ്കോളര്‍ഷിപ്പ് പരീക്ഷകളും ഇല്ലാത്തതിനാല്‍ എഴുതാന്‍ പറ്റിയില്ല.മജ്‌ലിസ് സ്കോളര്‍ഷിപ്പ് പരീക്ഷ എഴുതിയിരുന്നു, കിട്ടിയില്ല.
Subscribe to:
Posts (Atom)