അരീക്കോട് പെരുമ്പറമ്പ് കുംഭാരകോളനിയായിരുന്നു ഞങ്ങളുടെ ആദ്യ സന്ദര്‍ശന സ്ഥലം.
മണ്ണുകൊണ്ട് കൗതുകങ്ങള്‍ വിരിയിക്കുന്ന കുലാലചക്രം കറങ്ങുമ്പോള്‍ കുംഭാരമനസ്സിലെ ആശയങ്ങള്‍ വിവിധ പാത്രങ്ങളായി രൂപപ്പെടുന്നത് ഞങ്ങള്‍ അല്‍ഭുതത്തോടെ നോക്കി നിന്നു.
കുലാലചക്രത്തില്‍ പിടിപ്പിച്ച മണ്ണ്‍ കുശവന്റെ കൈ വെപ്പിനനുസരിച്ച് ഉയര്‍ന്നുപൊങ്ങി കലമാവുന്ന കാഴ്ച്ച വിസ്മയാവഹം തന്നെ.
എനിക്കും അനിയത്തിക്കും കളിക്കാനായി രണ്ട് കുഞ്ഞുചട്ടികളും ഞാന്‍ അവിടെനിന്ന് വാങ്ങി.
കുംഭാരകോളനിയില്‍ നിന്നുള്ള മറ്റു ചില ദൃശ്യങ്ങള്‍ കൂടി നിങ്ങള്‍ക്കായി താഴെ ചേര്‍ക്കുന്നു.
4 comments:
വാദിറഹ്മ ഇംഗ്ലീഷ് സ്കൂളില്‍ നിന്നുള്ള എന്റെ പ്രഥമ പഠനയാത്രയുടെ ഒന്നാം ഭാഗം.
യാത്ര കലക്കിയോ.....?
thasleem
സ്കൂളില്‍ നിന്നും പോയ പഠന യാത്ര ഓര്‍മ്മിപ്പിച്ചു മോളെ. കൊള്ളാം. പിന്നെ ഫോട്ടൊയില്‍ ഒരു ആണ്‍കുട്ടിയുടെ കയ്യിലുള്ളത് മൊബൈലാണോ? മോളെത്രാം ക്ലാസ്സിലാന്നാ പറഞ്ഞേ...:):)
തസ്ലിം...യാത്രക്ക് ഞങ്ങളുടെ കൂടെ വന്നുകൂടായിരുന്നോ?
വാഴക്കോടന്‍ മാമാ...നന്ദി.ആ ആണ്‍കുട്ടിയുടെ കയ്യിലുള്ളത് മൊബൈല്‍ തന്നെ.പക്ഷേ സാറിന്റേതാ.പിന്നെ ഞാന്‍ അഞ്ജാം ക്ലാസിലാന്ണെന്ന് പറയണ്ഡല്ലോ?
Post a Comment