ഇന്ന് മാങ്ങ പെറുക്കാന്‍ പോയപ്പോള്‍ വല്ല്യുമ്മ ഞങ്ങളോട് പറഞ്ഞു,”കുട്ടികളേ,ഞാന്‍ നിങ്ങള്‍ക്കൊരു പാട്ടുപാടിത്തരാം.” പുനര്‍ജ്ജനി (1948-49 കാലത്ത് അരീക്കോട് ജി.എം.യു.പി.സ്കൂളില്‍ ഒരു വാര്‍ഷിക ദിനത്തില്‍ വല്ല്യുമ്മ അവതരിപ്പിച്ച ആംഗ്യപ്പാട്ട്.)
പോരിന് ചങ്ങാതിമാര്‍കളേ വേഗം-
പോവാം നമ്മള്‍ക്കാ മാവിന്‍ചുവട്ടില്‍
തേനൊഴുകുന്ന മാങ്ങകളല്ലേ-
തേനേന്മാവില് നിന്നങ്ങുതിരുന്നു
ഉച്ചതെന്നലാ മാവിന് കൊമ്പെല്ലാം
മെച്ചമോടെ കുലുക്കുന്നു മെല്ലെ
മാങ്ങയൊന്നതാ വീഴുന്നു ദൂരെ
മാങ്ങയൊന്നിതാ വീഴുന്നു ചാരെ
അണ്ണാരക്കണ്ണനാ മാങ്ങകളെല്ലാം
എണ്ണിയെണ്ണി നടക്കുന്ന പോലെ
ഓടി നമ്മള്‍ക്കു മാങ്ങ പെറുക്കാം
പാടിയാടി നമുക്കു രസിക്കാം
(പോരിന്.....)
3 comments:
ആഹ..അതൊരു നല്ല ഓര്മയാനല്ലോ. എന്റെ അമ്മയും ഒരു പാട് ആണ്ഗ്യ പാട്ടുകള്‍ എഴുതിയിട്ടുണ്ട്. സ്കൂള്‍ യുവജനോത്സവങ്ങളില്‍ ഒരു കാലത്ത് ഏറെ ശ്രദ്ടിക്കപ്പെട്ടിരുന്നു ആ പാട്ടുകള്‍.....സസ്നേഹം
വല്ല്യുമ്മ ആളു കൊള്ളാല്ലോ..
താളമൊത്ത പാട്ട് നന്നായിട്ടുണ്ട്.
വല്ല്യുമ്മക്ക് എന്റെ സ്നേഹ സലാം.
ആഹാ നല്ല പാട്ട്...
Post a Comment