Sunday, April 24, 2011

തുഞ്ചന്‍പറമ്പ് ബ്ലോഗ്മീറ്റ് കവിതയിലൂടെ

തുഞ്ചന്‍പറമ്പില്‍ ഒത്തുചേര്‍ന്നല്ലോ
മലയാളമണ്ണിലെ ബൂലോകര്‍
അനുഭവങ്ങള്‍ പങ്കുവച്ചീടാന്‍
ഓരോരുത്തരായ് വരവായി

മീറ്റ് പൊലിപ്പിക്കാന്‍ നെട്ടോട്ടമോടുന്നു
കൊണ്ടോട്ടിക്കാരന്‍ കൊട്ടോട്ടിക്ക
കൂതറയെന്നൊരു പേരുണ്ടെങ്കിലും
കൂതറയല്ലാത്ത ഹാഷിംക്ക

കാരിക്കേച്ചറുകള്‍ കുത്തിവരക്കുവാന്‍
സജീവ് എന്നൊരു തടിയന്‍ മാമന്‍
മാറാത്ത രോഗത്തെ പടിപ്പുറത്താക്കി
റഹ്മത്തുന്നീസ എന്ന നിസത്താത്ത

വികിപീഡിയ തന്‍ നല്ലൊരറിവുമായ്
വന്നല്ലോ പ്രിയമുള്ള ഹബീബിക്ക
ബ്ലോഗിന്‍ ഹരിശ്രീ കുറിക്കുന്നത് ചൊല്ലീ
വി.കെ അബ്ദു എന്ന വല്ല്യുപ്പാപ്പ

മുഖ്യനെ തോല്‍പ്പിക്കാന്‍ മുമ്പിട്ടിറങ്ങിയ
വമ്പില്ലാ ചേച്ചി ലതിച്ചേച്ചി
അക്ഷരമറിഞ്ഞിട്ടും നിരക്ഷരനായി
തുഞ്ചന്‍പറമ്പിലൊരു ജുബ്ബാചേട്ടന്‍

കോയമാരുടെ കോഴിക്കോട്ടീന്ന്
പലഹാരങ്ങളുമായി ഐസീബിത്ത
തിളങ്ങും തലയുമായ് ബൂലോകത്ത് മിന്നും
എന്‍ പൊന്നുപ്പച്ചി അരീക്കോടന്‍

മീറ്റിലെ കുട്ടി ഞാന്‍ കുത്തിവരക്കാരി
പത്രത്തില്‍ പടം വന്ന പത്രാസുകാരി
പച്ചടി കിച്ചടി അവിയലും കൂട്ടീ
കെങ്കേമ സദ്യയും അട പ്രഥമനും


ചൊല്ലിയാല്‍ തീരാത്ത അത്രയും ബ്ലോഗര്‍മാര്‍
ചൊല്ലിയാല്‍ തീരാത്ത അത്രയും വിശേഷങ്ങള്‍
എല്ലാരും കൂടിയപ്പോള്‍ ആഘോഷമായി
തുഞ്ചന്‍പറമ്പെന്റെ മനം കവര്‍ന്നു.

17 comments:

Aisha Noura /ലുലു said...

തുഞ്ചന്‍പറമ്പ് മീറ്റ് പൊലിമയോടെ സമാപിച്ചു.മീറ്റ് കവിതാരൂപത്തില്‍ ആക്കി എന്റെ ആദ്യ കവിതാപരീക്ഷണം.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കവിത ഇഷ്ടപ്പെട്ടു. ഈ പരിശ്രമം ശ്ലാഘനീയം തന്നെ.അഭിനന്ദനങ്ങള്‍ .

ജയിംസ് സണ്ണി പാറ്റൂർ said...

കവിത കൊള്ളാം
നല്ലൊരു ഭാവിയേകുമീ കാവ്യലോകം

Anonymous said...

കവിത കൊള്ളാം ആശംസകള്‍

Gopakumar V S (ഗോപന്‍ ) said...

കൊള്ളാം

പാവത്താൻ said...

ഇനിയുമെഴുതൂ.. ആശംസകള്‍.

ഫൈസല്‍ ബാബു said...

നല്ല കവിത മോളെ ,,,ഞാന്‍ കുറച്ചു പേരെ കിട്ടുമോ എന്ന് നോക്കട്ടെ ഈ കവിത വായിക്കാന്‍ :)

പൈമ said...

ha..ha.. Good

Noushad Koodaranhi said...

ഫൈസല്‍ ഇക്കയാ ഇങ്ങോട്ട് കൂട്ടികൊണ്ടുവന്നത്‌... ധാരാളം വായിക്കണം കേട്ടോ..ആശംസകള്‍....

ajith said...

ആഹാ, ഇങ്ങനെ ഒരു ബ്ലോഗര്‍ ഇവിടുണ്ടാരുന്നോ. ഇപ്പോ ഫൈസല്‍ പറഞ്ഞപ്പോഴാണല്ലോ അറിയുന്നത്

തിളങ്ങും തലയുമായ് ബൂലോകത്ത് മിന്നും
എന്‍ പൊന്നുപ്പച്ചി അരീക്കോടന്‍

ഉപ്പച്ചിയ്ക്ക് എന്റെ സ്നേഹാന്വേഷണങ്ങളറിയിക്കണം കേട്ടോ.

Akakukka said...

മീറ്റിലെ കുട്ടി ഞാന്‍ കുത്തിവരക്കാരി
പത്രത്തില്‍ പടം വന്ന പത്രാസുകാരി
പച്ചടി കിച്ചടി അവിയലും കൂട്ടീ
കെങ്കേമ സദ്യയും അട പ്രഥമനും

കസറിയിട്ടുണ്ട്...!!
മിടുക്കീ...

ആശംസകള്‍

വേണുഗോപാല്‍ said...

ഒരു കൊല്ലം മുന്‍പേ എഴുതിയ കവിത ഇപ്പോള്‍ വായിച്ചു .... ബലെ.. ഭേഷ്‌

അഷ്‌റഫ്‌ സല്‍വ said...

മിടുക്കി

മണ്ടൂസന്‍ said...

നന്നായിട്ടുണ്ട് ട്ടോ,
വരികളെല്ലാം വായിച്ചാസ്വദിച്ചു.
ആ കൂതറ മീറ്റിന്റെ തിരക്ക് കാരണം എന്നെ കൊണ്ടുപോകാനായി എത്താൻ കഴിയില്ലാത്രേ.!
എന്തായാലും മീറ്റിനാശംസകൾ.

Anil Nambudiripad said...

നന്നായിട്ടുണ്ട്, ട്ടോ...ആശംസകള്‍...:)

അൻവർ തഴവാ said...

കുത്തി വരച്ചത് സുന്ദര വരികളും
കുത്തി വരച്ചതൊരു സുന്ദരി മോളും
കുത്തി വരക്കാരി തൻ ഉപ്പയും കേമൻ
കുത്തി വരക്കൂ മടിക്കാതെ, വീണ്ടും!

അൻവർ തഴവാ said...
This comment has been removed by the author.