Sunday, April 17, 2011

ഞാനും തുഞ്ചന്‍പറമ്പിലെത്തി...

ഇന്ന് തുഞ്ചന്‍പറമ്പില്‍ നടന്ന ബ്ലോഗേഴ്സ് മീറ്റിങ്ങില്‍ എന്റെ ഉപ്പയുടേയും അനിയത്തിയുടേയും കൂടെ ഞാനും പങ്കെടുത്തു. പല മുതിര്‍ന്ന ബ്ലോഗേഴ്സിനേയും നേരിട്ട് കാണാന്‍ എനിക്ക് വീണ്ടും അവസരം ലഭിച്ചു.ചെറായി ബ്ലോഗേഴ്സ് മീറ്റിങ്ങിനു ശേഷം ബ്ലോഗറായ ഞാന്‍ പങ്കെടുക്കുന്ന ആദ്യത്തെ ബ്ലോഗ് മീറ്റിങ്ങാണിത്‌.നിയമസഭാ ഇലക്ഷനില്‍ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദനെതിരെ മത്സരിച്ച ലതിക ചേച്ചി അന്നത്തെ സൌഹൃദം പുതുക്കിയപ്പോള്‍ എനിക്കത് വല്ലാത്ത ഒരു അനുഭവമായി.കൂടാതെ എന്റെ ബ്ലോഗിനെ ഇന്‍ഫോമാധ്യമത്തിലൂടെ പരിചയപ്പെടുത്തിയ ,എന്റെ ഉപ്പാപ്പയുടെ പ്രായമുള്ള വി.കെ.അബ്ദു സാഹിബിനെ നേരിട്ട് കണ്ടതും വലിയ ഒരു അനുഭവമായി. (തുഞ്ചന്‍പറമ്പിനെക്കുറിച്ച്, മുമ്പ് എന്റെ തന്നെ മറ്റൊരു പോസ്റ്റില്‍ എഴുതിയിരുന്നതിനാല്‍ വീണ്ടും എഴുതുന്നില്ല)

21 comments:

Aisha Noura /ലുലു said...

ഞാനും തുഞ്ചന്‍പറമ്പിലെത്തി...

Unknown said...

എന്നാ പിന്നെ ഉച്ചയൂണിനെ പറ്റി വലതും പറ ലുലു കുട്ടി.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒന്നുകൂടി കൊഴുപ്പിക്കാമായിരുന്നു,വാക്കുകള്‍ .

Manikandan said...

തുഞ്ചൻ പറമ്പിലെ ഈ സംഗമത്തിന്റെ വാർത്ത ഇന്നത്തെ മലയാളമനോരമയിലും വായിച്ചു. അതിലും അരീക്കോടൻ മാഷിനൊപ്പം എത്തിയ കൊച്ചുബ്ലോഗറെക്കുറിച്ചുള്ള പരാമർശം ഉണ്ടായിരുന്നു. 169 പേർ ഈ സംഗമത്തിൽ എത്തി എന്നറിയുന്നതിലും സന്തോഷം.

ഇ.എ.സജിം തട്ടത്തുമല said...

ഞാനും മീറ്റിനുണ്ടായിരുന്നു മോളേ......

Kalavallabhan said...

മീറ്റിനു പോയവരൊക്കെ എഴുതുക, അറിയട്ടെ വിവരങ്ങൾ..

Unknown said...
This comment has been removed by the author.
Unknown said...

മീറ്റിനും മീറ്റിയവര്‍ക്കും ആശംസകള്‍.

Kadalass said...

മീറ്റ് ഭംഗിയായി നടന്നതിൽ സന്തോഷിക്കുന്നു. പങ്കെടുക്കാൻ ഒരുപാട് ആഗ്രഹമുണ്ടായിട്ടും കഴിയാതെ പോയതിൽ ഖേദിക്കുന്നു.
കൂടുതൽ വാർത്തകളും ചിത്രങ്ങൾക്കും കാത്തിരിക്കുന്നു

sm sadique said...

മോളെ എഴുതു… എഴുതി മുന്നേറു………
ആശംസകൾ………………………….

ഷബീര്‍ - തിരിച്ചിലാന്‍ said...

അറിയപ്പെടുന്ന വലിയ ഒരു എഴുത്തുകാരിയാവാന്‍ ആശംസിക്കുന്നു...

പാവത്താൻ said...

പത്രത്തിലൊക്കെ പേരു വന്ന പത്രാസുകാരി..
പോസ്റ്റുകളൊക്കെ ഉഷാറായുട്ടിട്ടോളൂ ഇനി..
സ്നേഹാശംസകള്‍...

yousufpa said...

നല്ല കുട്ടി.
ബാപ്പയെ പോലെ വളർന്നോളൂ..
പക്ഷെ തലയിൽ മുടി ഉണ്ടായിരിക്കണം.

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

എന്റെ അയല്‍ നാട്ടുകാരിക്ക് ഒരായിരം ആശംസകള്‍ ..............

Manoraj said...

മോളെയും ബാപ്പയെയും പരിചയപ്പെടാന്‍ കഴിഞ്ഞില്ല. സങ്കടമുണ്ട്:(

Muralee Mukundan , ബിലാത്തിപട്ടണം said...

ലുലുകുട്ടിയും എഴുതിയിട്ടുണ്ടല്ലോ...
ഭാവിയിലെ ഒരു നല്ല എഴുത്തുകാരിയുടെ മണം എനിക്കിവിടേനിന്നും കിട്ടുന്നുണ്ട് കേട്ടൊ മോളെ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കുഞ്ഞു ബ്ലോഗറുടെ കുഞ്ഞു പോസ്റ്റ്‌ ഇഷ്ടമായി

keraladasanunni said...

ഞാനും ഉണ്ടായിരുന്നു.

Unknown said...

ഇങ്ങനെ ഒരു ബ്ലോഗറെ ഇപ്പോഴാണല്ലോ അറിയുന്നത്.
ആശംസകള്‍........

ഏറനാടന്‍ said...

അസ്സലായി മോളേ..

Unknown said...

വായിക്കുക ,എഴുതുക,വളരുക