Monday, August 29, 2011

ഈദ് ആശംസകള്‍..


എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ ഈദ് ആശംസകള്‍....

Saturday, May 7, 2011

പുനര്‍ജ്ജനി

ഇന്ന് മാങ്ങ പെറുക്കാന്‍ പോയപ്പോള്‍ വല്ല്യുമ്മ ഞങ്ങളോട് പറഞ്ഞു,”കുട്ടികളേ,ഞാന്‍ നിങ്ങള്‍ക്കൊരു പാട്ടുപാടിത്തരാം.” പുനര്‍ജ്ജനി (1948-49 കാലത്ത് അരീക്കോട് ജി.എം.യു.പി.സ്കൂളില്‍ ഒരു വാര്‍ഷിക ദിനത്തില്‍ വല്ല്യുമ്മ അവതരിപ്പിച്ച ആംഗ്യപ്പാട്ട്.)
പോരിന്‍ ചങ്ങാതിമാര്‍കളേ വേഗം-
പോവാം നമ്മള്‍ക്കാ മാവിന്‍ചുവട്ടില്‍
തേനൊഴുകുന്ന മാങ്ങകളല്ലേ-
തേനേന്മാവില്‍ നിന്നങ്ങുതിരുന്നു
ഉച്ചതെന്നലാ മാവിന്‍ കൊമ്പെല്ലാം
മെച്ചമോടെ കുലുക്കുന്നു മെല്ലെ
മാങ്ങയൊന്നതാ വീഴുന്നു ദൂരെ
മാങ്ങയൊന്നിതാ വീഴുന്നു ചാരെ
അണ്ണാരക്കണ്ണനാ മാങ്ങകളെല്ലാം
എണ്ണിയെണ്ണി നടക്കുന്ന പോലെ
ഓടി നമ്മള്‍ക്കു മാങ്ങ പെറുക്കാം
പാടിയാടി നമുക്കു രസിക്കാം
(പോരിന്‍.....)

Sunday, April 24, 2011

തുഞ്ചന്‍പറമ്പ് ബ്ലോഗ്മീറ്റ് കവിതയിലൂടെ

തുഞ്ചന്‍പറമ്പില്‍ ഒത്തുചേര്‍ന്നല്ലോ
മലയാളമണ്ണിലെ ബൂലോകര്‍
അനുഭവങ്ങള്‍ പങ്കുവച്ചീടാന്‍
ഓരോരുത്തരായ് വരവായി

മീറ്റ് പൊലിപ്പിക്കാന്‍ നെട്ടോട്ടമോടുന്നു
കൊണ്ടോട്ടിക്കാരന്‍ കൊട്ടോട്ടിക്ക
കൂതറയെന്നൊരു പേരുണ്ടെങ്കിലും
കൂതറയല്ലാത്ത ഹാഷിംക്ക

കാരിക്കേച്ചറുകള്‍ കുത്തിവരക്കുവാന്‍
സജീവ് എന്നൊരു തടിയന്‍ മാമന്‍
മാറാത്ത രോഗത്തെ പടിപ്പുറത്താക്കി
റഹ്മത്തുന്നീസ എന്ന നിസത്താത്ത

വികിപീഡിയ തന്‍ നല്ലൊരറിവുമായ്
വന്നല്ലോ പ്രിയമുള്ള ഹബീബിക്ക
ബ്ലോഗിന്‍ ഹരിശ്രീ കുറിക്കുന്നത് ചൊല്ലീ
വി.കെ അബ്ദു എന്ന വല്ല്യുപ്പാപ്പ

മുഖ്യനെ തോല്‍പ്പിക്കാന്‍ മുമ്പിട്ടിറങ്ങിയ
വമ്പില്ലാ ചേച്ചി ലതിച്ചേച്ചി
അക്ഷരമറിഞ്ഞിട്ടും നിരക്ഷരനായി
തുഞ്ചന്‍പറമ്പിലൊരു ജുബ്ബാചേട്ടന്‍

കോയമാരുടെ കോഴിക്കോട്ടീന്ന്
പലഹാരങ്ങളുമായി ഐസീബിത്ത
തിളങ്ങും തലയുമായ് ബൂലോകത്ത് മിന്നും
എന്‍ പൊന്നുപ്പച്ചി അരീക്കോടന്‍

മീറ്റിലെ കുട്ടി ഞാന്‍ കുത്തിവരക്കാരി
പത്രത്തില്‍ പടം വന്ന പത്രാസുകാരി
പച്ചടി കിച്ചടി അവിയലും കൂട്ടീ
കെങ്കേമ സദ്യയും അട പ്രഥമനും


ചൊല്ലിയാല്‍ തീരാത്ത അത്രയും ബ്ലോഗര്‍മാര്‍
ചൊല്ലിയാല്‍ തീരാത്ത അത്രയും വിശേഷങ്ങള്‍
എല്ലാരും കൂടിയപ്പോള്‍ ആഘോഷമായി
തുഞ്ചന്‍പറമ്പെന്റെ മനം കവര്‍ന്നു.

Tuesday, April 19, 2011

തുഞ്ചന്‍ പറമ്പിലെ പത്രാസുകാരി!

പത്രത്തിലൊക്കെ പേരു വന്ന പത്രാസുകാരി എന്ന് പാവത്താന്‍ ചേട്ടന്‍ പറയുന്നതിന് മുമ്പേ ഉപ്പച്ചി എന്നോട് ആ വിവരം പറഞ്ഞിരുന്നു.പക്ഷേ കേരള കൌമുദിയില്‍ എന്റെ ഫോട്ടൊ വന്നത് റഫീക്ക്ക്കയുടെ പോസ്റ്റ് കണ്ടപ്പോഴാണ്.ഇതാ എന്റെ പേര് വന്ന മനോരമ പത്രത്താളും കൌമുദി പത്രത്താളും ആ പോസ്റ്റില്‍ നിന്നും എടുത്തത്.അപ്രതീക്ഷിതമായി മീറ്റില്‍ എത്തിയ എനിക്കാണല്ലോ ആ ഭാഗ്യം എന്നതില്‍ ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു.




Sunday, April 17, 2011

ഞാനും തുഞ്ചന്‍പറമ്പിലെത്തി...

ഇന്ന് തുഞ്ചന്‍പറമ്പില്‍ നടന്ന ബ്ലോഗേഴ്സ് മീറ്റിങ്ങില്‍ എന്റെ ഉപ്പയുടേയും അനിയത്തിയുടേയും കൂടെ ഞാനും പങ്കെടുത്തു. പല മുതിര്‍ന്ന ബ്ലോഗേഴ്സിനേയും നേരിട്ട് കാണാന്‍ എനിക്ക് വീണ്ടും അവസരം ലഭിച്ചു.ചെറായി ബ്ലോഗേഴ്സ് മീറ്റിങ്ങിനു ശേഷം ബ്ലോഗറായ ഞാന്‍ പങ്കെടുക്കുന്ന ആദ്യത്തെ ബ്ലോഗ് മീറ്റിങ്ങാണിത്‌.നിയമസഭാ ഇലക്ഷനില്‍ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദനെതിരെ മത്സരിച്ച ലതിക ചേച്ചി അന്നത്തെ സൌഹൃദം പുതുക്കിയപ്പോള്‍ എനിക്കത് വല്ലാത്ത ഒരു അനുഭവമായി.കൂടാതെ എന്റെ ബ്ലോഗിനെ ഇന്‍ഫോമാധ്യമത്തിലൂടെ പരിചയപ്പെടുത്തിയ ,എന്റെ ഉപ്പാപ്പയുടെ പ്രായമുള്ള വി.കെ.അബ്ദു സാഹിബിനെ നേരിട്ട് കണ്ടതും വലിയ ഒരു അനുഭവമായി. (തുഞ്ചന്‍പറമ്പിനെക്കുറിച്ച്, മുമ്പ് എന്റെ തന്നെ മറ്റൊരു പോസ്റ്റില്‍ എഴുതിയിരുന്നതിനാല്‍ വീണ്ടും എഴുതുന്നില്ല)