തിരൂരില്‍ ഞങ്ങള്‍ ആദ്യമായി സന്ദര്‍ശിച്ചത് 1921-ലെ മലബാര്‍ കലാപത്തിന്റെ ഭാഗമായി സംഭവിച്ച വാഗണ്‍ ട്രാജഡി എന്ന കുപ്രസിദ്ധ സംഭവത്തില്‍ മൃത്യുവരിച്ച ധീരദേശാഭിമാനികളുടെ മയ്യിത്ത് ഖബറടക്കം ചെയ്ത കോരത്ത് പള്ളിയായിരുന്നു.
പ്രത്യേകം വേര്‍തിരിക്കപ്പെട്ട ആ ഖബറുകള്‍ ഞങ്ങളില്‍ സ്വാതന്ത്ര്യ സമര ചിന്തകള്‍ ഉണര്‍ത്തി.വളര്‍ന്നു നില്‍ക്കുന്ന ഒരു കാട്ടുചന്ദനച്ചെടി വിനോദ് സാര്‍ ഞങ്ങള്‍ക്കവിടെ വെച്ച് കാണിച്ചുതന്നു.
മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ചന്റെ കേന്ദ്രമായിരുന്ന തുഞ്ചന്‍പറമ്പിലേക്കാണ് പിന്നീട് ഞങ്ങള്‍ പോയത്.
തുഞ്ചത്ത് എഴുത്തച്ചന്‍ ഉപയോഗിച്ച എഴുത്താണി, എഴുത്തോല എന്നിവയും ,ആചാര്യന്റെ സന്തതസഹചാരിയായിരുന്ന ശാരിക പൈതല്‍ എന്ന തത്തയുടെ പ്രതിരൂപവും ഞങ്ങള്‍ സന്ദര്‍ശിച്ചു.

എഴുത്തച്ചന്‍ കുട്ടികളെ എഴുത്തിനിരുത്തിയിരുന്ന സരസ്വതീ മണ്ഡപവും അദ്ദേഹത്തിന്റെ താമസസ്ഥലവും കുളിച്ചിരുന്ന കുളവും ഞങ്ങള്‍ സന്ദര്‍ശിച്ചു.ബുദ്ധിയുള്ളവര്‍ക്ക് മധുരിക്കുകയും ബുദ്ധിയില്ലാത്തവര്‍ക്ക് കയ്ക്കുകയും ചെയ്യുമെന്ന് വിനോദ് സാര്‍ പറഞ്ഞ കാഞ്ഞിരത്തിന്റെ ഇല തിന്ന് ഞങ്ങളെല്ലാവരും ഒരു ബുദ്ധിപരീക്ഷ നടത്തി വിഷണ്ണരായി.
ശേഷം ഞങ്ങള്‍ തുഞ്ചന്‍ സ്മാരക മലയാള സാഹിത്യ മ്യൂസിയം കാണാന്‍ പോയി.തുഞ്ചത്തെഴുത്തച്ചന്റെ കടുംബ ചരിത്രവും.അദ്ദേഹം ഉപയോഗിച്ചിരുന്ന സാധന സാമഗ്രികളും വിവിധ കേരളീയ കലകളായ ചാക്യാര്‍കൂത്ത്,കൂടിയാട്ടം,കഥകളി,ഓട്ടംതുള്ളല്‍ എന്നിവയുടെ വീഡിയോ പ്രദര്‍ശനവും കണ്ടു.കൂടാതെ മലയാളസാഹിത്യത്തിലെ വിവിധ സാഹിത്യകാരന്മാരുടെ ജീവചരിത്രക്കുറിപ്പുകളും അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു.
മലയാള സാഹിത്യത്തിന്റെ വിവിധ ശാഖകളില്‍ അനിഷേധ്യ സ്ഥാനം വഹിക്കുന്ന നിളാ നദിയെപ്പെറ്റിയുള്ള "നിള പറയുന്നു" എന്ന ഡോക്യുമെന്ററി ഫിലിമും ഞങ്ങള്‍ കണ്ടു.മനുഷ്യന്‍ പ്രകൃതിയെ കടന്നാക്രമിക്കുന്നതിന്റെവിവിധ ദൃശ്യങ്ങള്‍ ഞങ്ങളുടെ കുഞ്ഞുമനസ്സുകളെപ്പോലും വേദനിപ്പിച്ചു.
ഇനി അല്‍പം ചിത്രങ്ങള്‍ ആകാം അല്ലേ?
(തുടരും)
6 comments:
ഞങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനം തിരൂരായിരുന്നു.പാട്ടും കളിയുമായി തിരൂരിലെത്തിയത് ഞങ്ങള്‍ അറിഞ്ഞതേയില്ല...."എന്റെ പ്രഥമ പഠനയാത്ര - ഭാഗം രണ്ട്"
ഐഷാ നൂറക്ക് എല്ലാ ആശംസകളും-വളരെ നന്നായിട്ടുണ്ട് കെട്ടോ
നല്ല പോസ്റ്റ്.
യാത്രാ വിവരണം നന്നായിരിക്കുന്നു , ഐഷാ.ചിത്രങ്ങളെടുക്കുമ്പോൾ അതിൾ വെളിച്ചത്തിനുള്ള പങ്ക് ശ്രദ്ധിക്കുമല്ലോ.
വിവരണം വളരെ നന്നായിരിക്കുന്നു.....
ചിത്രങ്ങളോ അതി മനോഹരം
pls visit http://www.palakkuzhi.blogspot.com/
കാട്ടിപ്പരുത്തി മാമാ...നന്ദി
ഹദ്ദൂക്ക് മാമാ..നന്ദി
മുസാഫിര്‍ മാമാ...നന്ദി.ഒരു കാര്യം കൂടി,ഫോട്ടോ എടൂത്തത് ഞാനല്ല,സാറുമാരാ...
പാലക്കുഴി മാമാ...വളരെ വളരെ നന്ദി.
Post a Comment