അവിടെ കണ്ട നെല്ലിമരത്തില്‍ വാനരനെപ്പോലെ ശംസുകാക്ക ചാടിക്കയറി.പിന്നാലെ ഞങ്ങളും,ഒരൊറ്റ നെല്ലിക്കപോലുമില്ലാത്തതിനാല്‍ എല്ലാവരും കയറിയതിലും വേഗത്തില്‍ ചാടിയിറങ്ങി.

തടാകത്തില്‍ ബോട്ടിങ്ങ് ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ കയറിയില്ല.നൂര്‍ തടാകത്തില്‍ പ്രകാശം പരത്തുന്ന വെള്ളാമ്പലുകളും പച്ചപ്പായലുകളും എന്നെ വളരെയധികം ആകര്‍ഷിച്ചു.
തടാകത്തിന് സമീപത്തായി കല്ലില്‍ കൊത്തിവെച്ച രാജസിംഹാസനവും, മേശ,ബെഞ്ച്,എന്നിവയും ഉണ്ടായിരുന്നു.സിംഹാസനത്തില്‍ ഇരിക്കുന്നതിന്റെ സുഖമറിയാന്‍ ഞാന്‍ അതില്‍പ്പോയി ഇരുന്നുനോക്കി.കല്ലുകൊണ്ടായതിനാല്‍ ഒരു സുഖവും തോന്നിയില്ല.

ഈ പിക്‌നിക്കിലെ ഞങ്ങളുടെ അവസാന സന്ദര്‍ശനസ്ഥലം ഒരഴിമുഖമായിരുന്നു.ഭാരതപ്പുഴ അറബിക്കടലില്‍ ലയിച്ച് ചേരുന്ന കൂട്ടായി അഴിമുഖം.
അവിടെ കണ്ട, മനുഷ്യരെപ്പോലെ ബസ് അടക്കമുള്ള വാഹനങ്ങളും കയറ്റിക്കൊണ്ടുപോകുന്ന ജങ്കാര്‍ ഞങ്ങള്‍ക്കൊരല്‍ഭുതക്കാഴ്ച്ച തന്നെയായിരുന്നു.ഞങ്ങളെല്ലാവരും ജങ്കാറില്‍ കയറി യാത്രചെയ്തു.


തിരികെ വന്നപ്പോള്‍, ടെലിവിഷന്‍ പ്രോഗ്രാമായ സിനിമാല താരം ഷാജു കൊടിയനെയും സംഘത്തെയും കണ്ടു.
അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ എല്ലാവരും തിക്കിത്തിരക്കി.ഞാനും ഓട്ടോഗ്രാഫ് വാങ്ങിയിരുന്നെങ്കിലും അത് മറ്റാരോ കൈക്കലാക്കിയിരുന്നു.

വൈകിട്ട് അഞ്ച് മണിയോടെ ഞങ്ങളുടെ മടക്കയാത്ര ആരംഭിച്ചു.
പിക്‌നിക് അവസാനിക്കുന്നതിന്റെ പാട്ടിലും കളിയിലും മുഴുകി രാത്രി 8:30-ഓടെ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഒരു ടൂറിന്റെ എല്ലാ രസങ്ങളും അനുഭവിച്ചുകഴിഞ്ഞിരുന്നു.ഇത്രയും നല്ല ഒരു പിക്‌നിക് സംഘടിപ്പിച്ച എന്റെ വാദിറഹ്മ ഇംഗ്ലീഷ് സ്കൂള്‍ ലിറ്റററി ക്ലബ്ബിന് എല്ലാ അഭിനന്ദനങ്ങളും,ആശംസകളും നേരുന്നു.
ഇനി അല്‍പം ചിത്രങ്ങള്‍ ആകാം അല്ലേ?



9 comments:
എന്റെ പ്രഥമ പഠനയാത്ര - അവസാന ഭാഗം
മോളെ ഒരു നിരക്ഷരൻ ടച്ച്.. കൺഗ്രാച്സ്..
യാത്രകള്‍ തന്നെ ജീവിതം
മനോരാജ് മാമാ...നല്ല വാക്കുകള്‍ക്ക് നന്ദി.
ജാബിര്‍ മാമാ...ചെറുപ്പം മുതലേ ഞാന്‍ യാത്രക്കാരിയാ...
തസ്ലിം...താങ്ക്യു
എല്ലാവരും തിരിഞ്ഞുനോക്കാതെ പോവാതെ ഒരു കമന്റെങ്കിലുമിടൂ!പ്ളീസ്
നല്ല ചിത്രങ്ങൾ..നല്ല വിവരണം
ഷാജു കൊടിയനൊ അതൊ സാജു കൊടിയനൊ?
മാത്തൂരാന്‍ മാമാ...നല്ല വാക്കുകള്‍ക്ക് നന്ദി.പിന്നേ...ടി.വി പ്രോഗ്രാമുകളിലെ ആളുകളുടെ പേരുകളൊന്നും അധികമറിയില്ല കെട്ടോ.
യാത്രയും വിവരണവും എല്ലാം നന്നായി - ഈ പാവം മുട്ടിക്കൊലിന്റെ വക :: "നല്ല പോസ്റ്റ്"
ഇവിടെ ക്ലിക്കൂലെ കുപ്പിച്ചില്ല്
Post a Comment