തുഞ്ചന്‍പറമ്പില്‍ ഒത്തുചേര്‍ന്നല്ലോ
മലയാളമണ്ണിലെ ബൂലോകര്‍
അനുഭവങ്ങള്‍ പങ്കുവച്ചീടാന്‍
ഓരോരുത്തരായ് വരവായി
മീറ്റ് പൊലിപ്പിക്കാന്‍ നെട്ടോട്ടമോടുന്നു
കൊണ്ടോട്ടിക്കാരന്‍ കൊട്ടോട്ടിക്ക
കൂതറയെന്നൊരു പേരുണ്ടെങ്കിലും
കൂതറയല്ലാത്ത ഹാഷിംക്ക
കാരിക്കേച്ചറുകള്‍ കുത്തിവരക്കുവാന്‍
സജീവ് എന്നൊരു തടിയന്‍ മാമന്‍
മാറാത്ത രോഗത്തെ പടിപ്പുറത്താക്കി
റഹ്മത്തുന്നീസ എന്ന നിസത്താത്ത
വികിപീഡിയ തന്‍ നല്ലൊരറിവുമായ്
വന്നല്ലോ പ്രിയമുള്ള ഹബീബിക്ക
ബ്ലോഗിന്‍ ഹരിശ്രീ കുറിക്കുന്നത് ചൊല്ലീ
വി.കെ അബ്ദു എന്ന വല്ല്യുപ്പാപ്പ
മുഖ്യനെ തോല്‍പ്പിക്കാന്‍ മുമ്പിട്ടിറങ്ങിയ
വമ്പില്ലാ ചേച്ചി ലതിച്ചേച്ചി
അക്ഷരമറിഞ്ഞിട്ടും നിരക്ഷരനായി
തുഞ്ചന്‍പറമ്പിലൊരു ജുബ്ബാചേട്ടന്‍
കോയമാരുടെ കോഴിക്കോട്ടീന്ന്
പലഹാരങ്ങളുമായി ഐസീബിത്ത
തിളങ്ങും തലയുമായ് ബൂലോകത്ത് മിന്നും
എന്‍ പൊന്നുപ്പച്ചി അരീക്കോടന്‍
മീറ്റിലെ കുട്ടി ഞാന്‍ കുത്തിവരക്കാരി
പത്രത്തില്‍ പടം വന്ന
പത്രാസുകാരിപച്ചടി കിച്ചടി അവിയലും കൂട്ടീ
കെങ്കേമ സദ്യയും അട പ്രഥമനും
ചൊല്ലിയാല്‍ തീരാത്ത അത്രയും ബ്ലോഗര്‍മാര്‍
ചൊല്ലിയാല്‍ തീരാത്ത അത്രയും വിശേഷങ്ങള്‍
എല്ലാരും കൂടിയപ്പോള്‍ ആഘോഷമായി
തുഞ്ചന്‍പറമ്പെന്റെ മനം കവര്‍ന്നു.